Sunday, 28 August 2016

SDP

    സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ആദ്യ യോഗം 27.8.16 നു വിദ്യാലയത്തിൽ വച്ച് നടന്നു.വിദ്യാലയത്തിൻ്റെ ഭൗതികവും അക്കാദമികവുമായ മികവിനുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കുവാൻ യോഗം തീരുമാനിച്ചു.
    വിദ്യാലയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന പിന്നാക്ക വിഭാഗങ്ങളിൽ പെട്ട കുട്ടികളെ തിരിച്ചെത്തിക്കാൻ കോളനി കേന്ദ്രീകരിച്ചു വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായി.
     യോഗത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി.രാജൻ  ആധ്യക്ഷം വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് പതാലിൽ ഉദ്ഘാടനം നിർവഹിച്ചു. കിനാനൂർ കരിന്തളം,ബളാൽ,കോടോം- ബേളൂർ എന്നീ പഞ്ചായത്തു പ്രസിഡന്റുമാരെകൂടാതെ മെമ്പർ മാരും രക്ഷിതാക്കളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.
          ഉദ്‌ഘാടനം-

 ഗ്രൂപ് ചർച്ച -
1.ബളാൽ ഗ്രാമ  പഞ്ചായത്ത്.
 2.കിനാനൂർ-കരിന്തളം  ഗ്രാമ  പഞ്ചായത്ത്.
 3.കോടോം-ബേളൂർ  ഗ്രാമ  പഞ്ചായത്ത്.

No comments:

Post a Comment

post your comments