Friday 5 July 2019

ബഷീര്‍ ദിന പരിപാടികള്‍





ബഷീർ ദിനം സമുചിതമായി ആചരിച്ചു

പരപ്പ : ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പരപ്പയിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. ഡോക്യുമെന്ററി പ്രദർശനം . ബഷീർ ക്വിസ് , കഥാപാത്ര ചിത്രീകരണം ,ബഷീർ അനുസ്മരണ പ്രഭാഷണം , ക്ലാസ് തല പോസ്റ്റർ നിർമാണം എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത് . അനുസ്മരണ പ്രഭാഷണം പി.ടി.എ പ്രസിഡൻറ് ബാനം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി നി യർ അസിസ്റ്റന്റ് കോമളവല്ലി സി അധ്യക്ഷത വഹിച്ചു. കെ.വി രജിത , പി.എം ശ്രീധരൻ , സതീഷ് ബാബു ടി.വി , ശ്രീധരൻ തെക്കുംപാടൻ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോ ഡിനേറ്റർ ജിഷ എം ആർ സ്വാഗതവും കൺവീനർ നിലാചന്ദന നന്ദിയും രേഖപ്പെടുത്തി.

No comments:

Post a Comment

post your comments